Uma Maheswara Pooja
March 8 @ 7:00 pm - 7:30 pm

ഉമാ മഹേശ്വര പൂജ
ദാമ്പത്യ സൗഖ്യത്തിനും കുടുംബ ഐശ്വര്യ ഐശ്വര്യത്തിനും ആയി ഉമാ മഹേശ്വരൻ മാർക്ക് അതായത് ഭഗവാൻ ശിവനും പാർവതി ദേവിക്കുമായി ചെയ്യുന്ന പൂജയാണ് ഉമാ മഹേശ്വര പൂജ’.
ശിവ ഭഗവാനെ പീഠം കൽപ്പിച്ച സ്വീകരിച്ചിരുത്തി ഭഗവാൻറെ ശക്തിയായ ശ്രീപാർവ്വതി ദേവിയെയും ഒരുമിച്ചിരുത്തി പൂജിച്ചു നിവേദ്യങ്ങൾ സമർപ്പിച്ച് ഉമാമഹേശ്വര സ്തോത്രം ചൊല്ലി നമസ്കരിച്ച് ദൈവീകമായ ആ ശിവശക്തി സംഗമത്തിന് ഉമാമഹേശ്വര പൂജ ചെയ്ത് പ്രീതിപ്പെടുത്തുന്നു.
മാംഗല്യം ദാമ്പത്യ സൗഖ്യം കുടുംബ ഐശ്വര്യം എന്നിവയൊക്കെ ഈ പൂജ കൊണ്ട് ലഭിക്കുന്ന ഫലങ്ങളാണ്. എല്ലാദിവസവും ചെയ്യാവുന്ന പൂജയാണ് ഉമാമഹേശ്വര പൂജ എങ്കിലും തിങ്കളാഴ്ചകൾ പൗർണമികൾ മഹാശിവരാത്രി തിരുവാതിര അങ്ങനെയുള്ള പ്രധാന ദിവസങ്ങളിൽ മഹേശ്വര പൂജ ചെയ്യുന്നത് ഉത്തമമായ ഫലത്തെ നൽകുന്നു.
To book poojas, please contact
Sujith 780 289 5768
Jishnu 825 966 9088